KOYILANDY DIARY

The Perfect News Portal

തെക്കന്‍ കേരളത്തില്‍ ഇടിയോടു കൂടിയ കനത്ത മഴലഭിക്കാന്‍ സാധ്യത

പത്തനംതിട്ട: വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചെങ്കിലും തെക്കന്‍ കേരളത്തിലും കന്യാകുമാരിയിലും ഇന്ന് ഇടിയോടു കൂടിയ കനത്ത മഴലഭിക്കാന്‍ സാധ്യത. ഇന്ന് വൈകുന്നേരത്തോടെ തെക്കന്‍ ജില്ലകളുടെ മലയോര മേഖലയിലായിരിക്കും കനത്ത മഴ ലഭിക്കുകയെന്നു ചെന്നൈ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നാളെയും തുലാമഴയ്ക്കു സാധ്യതയുണ്ട്.

കേരളത്തിലും തമിഴ്നാട്ടിലും 30ന് വടക്കുകിഴക്കന്‍ മണ്‍സൂണിനു തുടക്കമിട്ടതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഫലമായി തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളിലും കനത്ത മഴ ഉണ്ടാകുമെന്നാണ് അറിയിപ്പ്. കനത്ത മഴ മേഘങ്ങള്‍ തെക്കന്‍ കേരളത്തിനും തമിഴ്നാടിനും മീതേ പരന്നുകൊണ്ടിരിക്കുന്നത് ഇന്‍സാറ്റ് ഉപഗ്രഹ ചിത്രങ്ങളില്‍ നിന്നു വ്യക്തമാകും.

നദികളും അണക്കെട്ടുകളും അടിത്തട്ട് തെളിഞ്ഞപോലെ വറ്റിയ സാഹചര്യത്തില്‍ ഒന്നോ രണ്ടോ ദിവസത്തെ കനത്ത മഴകൊണ്ടു മാത്രം തീരുന്നതല്ല വരള്‍ച്ചയെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, 24 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ ഭാഗത്തു ന്യൂനമര്‍ദം രൂപപ്പെടുമെന്നു നിരീക്ഷകര്‍ അറിയിച്ചു. ഇത് കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ കൊണ്ടുവരുമെന്നു പ്രതീക്ഷിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *