ലോഗോസ് പാസ്റ്ററല്‍ സെന്ററിന് നേരെ ആക്രമണം നടത്തി

നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ കീഴിലുള്ള വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്ററിന് നേരെ സംഘം ചേര്‍ന്നെത്തിയ അമ്ബതോളം പേര്‍ ചേര്‍ന്ന് ആക്രമണം നടത്തി.ഇന്നലെ പുലര്‍ച്ചെയാണ് സംഭവം
ആക്രമണത്തില്‍ പ്രധാന ഗേറ്റ് തകര്‍ന്നു. സെന്ററിന് നേരെയുണ്ടായ കല്ലേറില്‍ രൂപതാ വിദ്യാഭ്യാസ കാര്യാലയത്തിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. രൂപതയിലെ റിലീജിയസ് ഫോറത്തിന്റെ നേതൃത്വത്തില്‍ പാസ്റ്ററല്‍ സെന്ററില്‍ നടന്ന ക്യാമ്ബില്‍ പങ്കെടുക്കാനെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനികളടക്കം 150 ഓളം വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണം നടക്കുമ്ബോള്‍ ഒരു വൈദികനും രണ്ട് കന്യാസ്ത്രീകളും വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുണ്ടായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് പാസ്റ്ററല്‍ സെന്ററില്‍ നടന്ന ക്യാമ്ബില്‍ ക്രിസ്‌തീയ ഗാനങ്ങള്‍ ആലപിച്ചതാണ് അക്രമികളെ പ്രകോപിതരാക്കിയതെന്നാണ് സൂചന. അന്വേഷണം ആരംഭിച്ചതായും അക്രമികളെ കുറിച്ച് സൂചന ലഭിച്ചതായും നെയ്യാറ്റിന്‍കര പൊലീസ് അറിയിച്ചു. സെന്ററിന്റെ പ്രധാന ഗേറ്റിന് മുന്നില്‍ സംഘം ചേര്‍ന്നെത്തിയ അമ്ബതോളം ആക്രമണത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷിയായ പേയാട് മൈനര്‍ സെമിനാരിയിലെ ഫാ രാജേഷ് കുറിച്ചിയില്‍ നെയ്യാറ്റിന്‍കര പൊലീസിന് മൊഴി നല്‍കി.

