ലോകവയോജന വാരാചാരണം നടത്തി

കൊയിലാണ്ടി: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ കമ്മിറ്റി ലോകവയോജന വാരാചാരണം നടത്തി. വടകര ആര്.ഡി.ഒ. വി.പി.അബ്ദുറഹ് മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മണ്ടോടി കെ.വി.ബാലന് കുറുപ്പ് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ പ്രളയദുരിതാശ്വാസ നിധി ട്രഷറര്‍ കെ.രാമചന്ദ്രന്‍നായര്‍ തഹസില്‍ദാര്‍ കെ.ഗോകുല്‍ദാസിന് കൈമാറി. വൈസ് പ്രസിഡണ്ട് കെ.ബാലകൃഷ്ണന് പ്രകൃതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മാതൃ-പിതൃ വയോജന സംരക്ഷണ നിയമത്തെക്കുറിച്ച് കൊയിലാണ്ടി ബാര്‍ അസോസിയേഷന് പ്രസിഡണ്ട് എ.വിനോദ് കുമാര്‍ ക്ലാസ്സെടുത്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം.കെ.സത്യപാലന്, സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരന്‍ നായര്‍, ടി.എം.രവീന്ദ്രന്, കൊരയങ്ങാട് ദേവീക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ.കെ.ബാലന്, ഒ.കുഞ്ഞിരാമന്, ബാലന് നായര്‍ മഠത്തില്‍, എന്‍.കെ.പ്രഭാകരന് എന്നിവര്‍ സംസാരിച്ചു.

കൊയിലാണ്ടി പുതിയ ബസ്സ്സ്റ്റാൻ്റിനകത്തെ പൊതു ഇടങ്ങൾ കച്ചവടക്കാർ കൈയ്യേറി: ബസ്സ് യാത്രക്കാർ ദുരിതത്തിൽ

ഭിന്നശേഷിക്കാരനും വയോജികനുമായ കുറുവങ്ങാട് ഒതയോത്ത് മീത്തല്‍ രാഘവന്റെ നിവേദനത്തെതുടര്‍ന്ന് ആര്.ഡി.ഒ. വീട് സന്ദര്‍ശിക്കുകയും നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

