‘ലീല’ ചിത്രീകരണം ജനുവരി ഒന്നിന്

നീണ്ട കാത്തിരിപ്പിനൊടുവില്‍ രഞ്ജിത്തിന്റെ’ലീല’ ഒരുങ്ങുന്നു. ചിത്രീകരണം ജനുവരി ഒന്നിന് കോഴിക്കോട്ട് ആരംഭിക്കും. വയനാട്ടിലും ചിത്രീകരിക്കും. മോഹന്‍ലാല്‍, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരെ പരിഗണിച്ച നായകവേഷം ചെയ്യുന്നത് ബിജുമേനോന്‍.
നായിക പാര്‍വതി നമ്പ്യാര്‍. റീമ, ആന്‍ അഗസ്റ്റിന്‍, കാര്‍ത്തിക തുടങ്ങിയവരെ ഈ വേഷത്തിലേക്ക് പരിഗണിച്ചിരുന്നു. വിജയരാഘവന്‍, ജഗദീഷ്, ഇന്ദ്രന്‍സ്, മുത്തുമണി എന്നിവരുമുണ്ട്. ആര്‍ ഉണ്ണിയുടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചെറുകഥയാണ് സിനിമയ്ക്ക് ആധാരം. സംഗീതം: ബിജിപാല്‍. ഛായാഗ്രഹണം: പ്രശാന്ത് നായര്‍. എഡിറ്റിങ്: മനോജ് കണ്ണോത്ത്. നിര്‍മാണം: ക്യാപ്പിറ്റോള്‍ തിയറ്റര്‍.

