KOYILANDY DIARY

The Perfect News Portal

ആരോഗ്യമേഖലയിലെ ചൂഷണത്തെ കുറിച്ച്‌ ലോക്സഭയില്‍ ഇന്നസെന്‍റ് എം.പിയുടെ പ്രസംഗം

ന്യൂഡല്‍ഹി: രാജ്യത്തെ ആരോഗ്യമേഖലയിലെ ചൂഷണത്തെ കുറിച്ച്‌ ലോക്സഭയില്‍ ഇന്നസെന്‍റ് എം.പിയുടെ പ്രസംഗം. ഗ്രാമങ്ങളില്‍ നിന്നു വരുന്ന പാവപ്പെട്ടവരുടെ മേല്‍ ആശുപത്രി അധികൃതര്‍ നടത്തുന്ന ചൂഷണം അവസാനിപ്പിക്കണമെന്ന് ഇന്നസെന്‍റ് ആവശ്യപ്പെട്ടു. ആവശ്യമായ ചികിത്സാ സൗകര്യം ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യ ശസ്ത്രക്രിയകള്‍ നടത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രിക്കണം. കാന്‍സര്‍ മരുന്നുകള്‍ക്ക് അമിത വില ഈടാക്കുന്നു. എല്ലാ മരുന്നുകളുടെയും ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ഇന്നസെന്‍റ് ലോക്സഭയില്‍ ആവശ്യപ്പെട്ടു. ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാനാണ് ജനങ്ങള്‍ വോട്ട് നല്‍കി പാര്‍ലമെന്‍റിലേക്ക് വിടുന്നത്. അതിനാകണം പ്രാധാന്യം നല്‍കേണ്ടത്. വല്ലവനും അടുക്കളയില്‍ എന്ത് ഭക്ഷണം കഴിക്കുന്നുവെന്ന് നോക്കലല്ല നമ്മുടെ ചുമതല. അവര്‍ എന്ത് വേണമെങ്കിലും കഴിച്ചോട്ടേയെന്നും ഇന്നസെന്‍റ് ചൂണ്ടിക്കാട്ടി.