KOYILANDY DIARY

The Perfect News Portal

സ്‌കൂള്‍ കലോത്സവം മത്സരങ്ങള്‍ വൈകിയതില്‍ എസ്. എഫ്. ഐ. പ്രതിഷേധിച്ചു

കൊയിലാണ്ടി> കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം മത്സരങ്ങള്‍ മണിക്കൂറുകളോളം വൈകിയതില്‍ എസ്. എഫ്. ഐ.യും ഡി. ഡി. യും തമ്മില്‍ വാക്കേറ്റം ഇന്നലെ ഉച്ചക്ക് നടക്കേണ്ട മത്സരങ്ങള്‍ അധികൃതരുടെ പിടിപ്പുകേടിന്റെ ഭാഗമായി നീണ്ടുപോയതാണ് പ്രശ്‌നത്തിന് കാരണം. രാത്രി 9 മണിയോടുകൂടിയാണ് എസ്. എഫ്. ഐ. പ്രതിഷേധവുമായി ഗംരത്ത് വന്നത്. സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഡി. ഡി. ഗിരീഷ് ചോലയുടെ ഓഫീസിലെത്തി ശക്തമായപ്രതിഷേധമാണ് നടത്തിയത്. എസ്. എഫ്. ഐ. ഏരിയാ സെക്രട്ടറി ബിജോയിയുടെയും, ജില്ലാ കമ്മിറ്റി അംഗം റിബിന്‍കൃഷ്ണയുടെയും നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്.