KOYILANDY DIARY

The Perfect News Portal

രോഹിത് വെമുലയുടെ കുടുബത്തിന് സഹായഹസ്തവുമായി ഡൽഹി സര്‍ക്കാര്‍

ഡൽഹി: ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ കുടുബത്തിന് സഹായഹസ്തവുമായി ഡൽഹി സര്‍ക്കാര്‍ രംഗത്ത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ രോഹിത്തിന്റെ സഹോദരന്‍ രാജ വെമുലയ്ക്ക് യോഗ്യതകള്‍ക്കനുസരിച്ച്‌ സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനമായി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ ഇന്നലെ രോഹിത്തിന്റെ അമ്മ രാധികയും സഹോദരനും എത്തിയിരുന്നു. കുടുംബത്തിന് മറ്റ് വരുമാന മാര്‍ഗങ്ങളൊന്നുമില്ലെന്നും അതിനാല്‍ രാജ വെമുലയ്ക്ക് ജോലി നല്‍കണമെന്നും രോഹിത്തിന്റെ അമ്മ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ 17നാണ് ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്തത്.രോഹിത് അടക്കം അഞ്ച് ദളിത് വിദ്യാര്‍ത്ഥികളെ സര്‍വകലാശാലയില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് രോഹിത് ജീവനൊടുക്കിയത്.