KOYILANDY DIARY

The Perfect News Portal

ബോളിവുഡിന്റെ താരറാണി യാത്രയായി

മുംബൈ: ബുധനാഴ്ച മുംബൈ നഗരത്തിലെ എല്ലാ വഴികളും ലോഖണ്ഡ്വാലയിലെ ജുഹു ബംഗ്ലാവിലേക്കായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട ചാന്ദ്നിയുടെ കൂറ്റന്‍ ഛായാചിത്രങ്ങളുംപേറി റോസാദളങ്ങളുമായാണ് പതിനായിരക്കണക്കിന് ആരാധകര്‍ എത്തിയത്.

ബോളിവുഡിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന ശ്രീദേവിയെ ആരാധകര്‍ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്നതിന്റെ തെളിവാണ് ബുധനാഴ്ച അന്ധേരിയിലും ലോഖണ്ഡ്വാലയിലും സെലിബ്രേഷന്‍ ക്ലബ്ബിലും തടിച്ചുകൂടിയ ആയിരങ്ങള്‍.

രാവിലെ ആറരമുതല്‍തന്നെ ആരാധകര്‍ പ്രിയനായികയെ ഒരു നോക്കുകാണാന്‍ അക്ഷമയോടെ കാത്തുനിന്നു. പൂക്കളുമായാണ് പലരും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്. അകാലത്തില്‍ പൊലിഞ്ഞ നായികയുടെ വേര്‍പാട് പലര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. പലരും പൊട്ടിക്കരഞ്ഞാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. അന്ധേരിയിലെ സെലിബ്രേഷന്‍ ക്ലബ് വികാരനിര്‍ഭര രംഗങ്ങള്‍ക്കാണ് സാക്ഷ്യംവഹിച്ചത്. മൃതദേഹത്തിനരികില്‍ നിന്ന ഭര്‍ത്താവ് ബോണി കപൂറിനെ ആശ്വസിപ്പിക്കാനാകാതെ സൂപ്പര്‍താരങ്ങള്‍ പോലും വിഷമിച്ചു.

Advertisements

ചലച്ചിത്രതാരങ്ങളായ അജയ് ദേവ്ഗ, ഭാര്യ കാജോള്‍, സുസ്മിത സെന്‍, രവീണ ടണ്ഠന്‍, റാണി മുഖര്‍ജി, സഞ്ജയ് കപൂര്‍, വിദ്യ ബാലന്‍, രേഖ, ജോണ്‍ അബ്രഹാം, മാധുരി ദീക്ഷിത്, അര്‍ബാസ് ഖാന്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വിലാപയാത്രയ്ക്കായി മൃതദേഹം വാഹനത്തിലേക്കെടുത്തപ്പോഴും അവസാനമായി ഒരുനോക്കുകാണാന്‍ ആയിരങ്ങള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *