KOYILANDY DIARY.COM

The Perfect News Portal

യുവതിയുടെ കു​ളി​മു​റി​ ദൃശ്യങ്ങള്‍ ഒ​ളി​കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി​യ ബി.​ജെ.​പി നേ​താ​വ് അ​റ​സ്​​റ്റി​ല്‍

ആലപ്പുഴ: പെരുമ്പളം ദ്വീപില്‍ യുവതിയുടെ കു​ളി​മു​റി​ ദൃശ്യങ്ങള്‍ ഒ​ളി​കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി​യ ബി.​ജെ.​പി നേ​താ​വ് അ​റ​സ്​​റ്റി​ല്‍. ബി.​ജെ.​പി പെ​രു​മ്പ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റും, അ​രൂ​ര്‍ മ​ണ്ഡ​ലം കാ​ര്യ​വാ​ഹ​കു​മാ​യ എ​ട്ടാം വാ​ര്‍​ഡ് തു​ലാ​പ്പ​ഴ​ത്ത് വീ​ട്ടി​ല്‍ അ​ജ​യ​നാ​ണ് (44) അ​റ​സ്​​റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി കുളി​മു​റി​യു​ടെ വെന്റി​ലേ​ഷ​നി​ലൂ​ടെ​യാ​ണ് ഒ​ളി​ക്യാ​മ​റ​വെ​ച്ച്‌ കു​ളി​മു​റി ദൃ​ശ്യം പ​ക​ര്‍​ത്തി​യ​ത്. തുടര്‍ന്ന് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂ​ച്ചാ​ക്ക​ല്‍ ​പൊ​ലീ​സ് അജയനെ അറസ്റ്റ് ചെയ്തത്. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തിര​ഞ്ഞെ​ടു​പ്പി​ല്‍ തൈ​ക്കാ​ട്ടു​ശ്ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പെ​രു​മ്പ​ളം ഡിവി​ഷ​നി​ലെ സ്ഥാ​നാ​ര്‍ത്ഥി​യാ​യി​രു​ന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *