KOYILANDY DIARY

The Perfect News Portal

മേ​പ്പ​യ്യൂരിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത് മഹാ ശിലായുഗത്തിലെ ശവക്കല്ലറ

മേ​പ്പ​യ്യൂര്‍: അ​രി​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കാ​ര​യാ​ട് കാളിയത്ത് മുക്ക് എന്ന സ്ഥലത്ത് ഉമ്മിണിയത്ത് മീത്തൽ പറമ്പിൽ ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യ​ത് ശ​വ​ക്ക​ല്ല​റ​യാ​ണെ​ന്ന് പുരാവസ്തു വ​കു​പ്പ് ജി​ല്ല ഓ​ഫീ​സ​റും പ​ഴ​ശ്ശി​രാ​ജ മ്യൂ​സി​യം ഓഫീ​സ​റു​മാ​യ കെ. ​കൃ​ഷ്​​ണ​രാ​ജ് പ​റ​ഞ്ഞു. മ​ല​ബാ​റി​ല്‍ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന ചെ​ങ്ക​ല്‍ ഗുഹയാണിത്. ഇ​തി​ല്‍ ര​ണ്ട് അ​റ​ക​ളാ​ണു​ള്ള​ത്. മൃ​ത​ദേ​ഹ​ത്തിൻ്റെ അ​സ്​​തി​യും ചാ​ര​വു​മെ​ല്ലാം സൂ​ക്ഷി​ച്ചു​വെ​ക്കു​ന്ന അ​റ​യാ​ണ്. പു​ന​ര്‍​ജ​ന്മ​മു​ണ്ടാ​വു​മെ​ന്ന വി​ശ്വാ​സ​ത്തിൻ്റെ പേ​രി​ലാ​ണ് അ​ക്കാ​ല​ത്തെ പാ​ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ഉ​ള്ള​വ അ​റ​യി​ല്‍ വെ​ക്കു​ന്ന​ത്.

വി​വ​ര​ങ്ങ​ള്‍ സം​സ്ഥാ​ന പു​രാ​വ​സ്തു കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇവ​രു​ടെ ഉ​ത്ത​ര​വ് ല​ഭി​ച്ച ശേ​ഷം വ്യാ​ഴാ​ഴ്​​ച കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ഗു​ഹ​ക്ക്​ ഏ​ക​ദേ​ശം 2000ത്തി​ല​ധി​കം വ​ര്‍​ഷം പ​ഴ​ക്ക​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൃ​ത്യ​മാ​യ കാ​ല​പ്പ​ഴ​ക്കം നി​ര്‍​ണ​യി​ക്കാ​ന്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന വേ​ണം. ഗു​ഹ​യി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി​യ മ​ണ്‍​പാ​ത്ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ള്‍ കോ​ഴി​ക്കോ​ട് പ​ഴ​ശ്ശി​രാ​ജ മ്യൂ​സി​യ​ത്തി​ലേ​ക്ക് മാ​റ്റി.

Leave a Reply

Your email address will not be published. Required fields are marked *