KOYILANDY DIARY

The Perfect News Portal

മൂടാടിയിൽ കുരുമുളക് ചെടികൾക്ക് രോഗബാധ: കർഷകർ ആശങ്കയിൽ

കൊയിലാണ്ടി: മൂടാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കുരുമുളക് ചെടികൾ രോഗബാധയെ തുടർന്ന് വ്യാപകമായി നശിക്കുന്നത് കർഷരിൽ ആശങ്ക പരത്തുന്നു. ശക്തമായ കാറ്റിലും മഴയിലും കുരുമുളക് വളളികൾ നശിച്ചതിനു പുറമെയാണ് പുതിയ രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. മണ്ണിനോട് ചേർന്ന ഭാഗത്തെ തണ്ടുകളിൽ പൂപ്പൽ വന്ന് ഇലകളും തണ്ടും കൊഴിഞ്ഞു വീണു ചെടികൾ പൂർണ്ണമായും നശിച്ചുപോകുകയാണ്.

10 വർഷത്തിലധികം പ്രായമുള്ള നിറയെ കുരുമുളകുള്ള ചെടികളാണ് ഇങ്ങിനെ നശിക്കുന്നത്. ഒരു പറമ്പിൽ ഒരു ചെടിക്ക് വ്യാപിച്ചാൽ ദിവസങ്ങൾക്കുള്ളിൽ മറ്റു ചെടികൾക്കും വ്യാപിക്കുക്കുകയാണ്. ഇത് സംബന്ധിച്ച് കൃഷിവകുപ്പുമായി കർഷകർ ബന്ധപ്പെട്ട് പരാതി നൽകിയതിനെ തുടർന്ന് ചില മരുന്നുകൾ തളിയ്ക്കാൻ പറഞ്ഞെങ്കിലും ഇത് കൊണ്ടൊന്നും പരിഹാരമായില്ല. ആവശ്യമായ നടപടികൾ  സ്വീകരിച്ച് കർഷകരുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ഇവർ അധികൃതരോട് ആവശ്യപ്പെട്ടു. 

കൊയിലാണ്ടി ബസ്സ്സ്റ്റാന്റിലെ ഫുട്പ്പാത്ത് കൈയ്യേറിയുള്ള കച്ചവടം യാത്രക്കാർക്ക് ദുരിതമാകുന്നു

Advertisements

കൊയിലാണ്ടി സ്റ്റാന്റിൽ ബസ്സ് ജീവനക്കാർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും

Leave a Reply

Your email address will not be published. Required fields are marked *