മൂടാടിയില്‍ 22 ഹെക്ടര്‍ സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി ചെയ്യാന്‍ തീരുമാനിച്ചു

മൂടാടി: മൂടാടി ഗ്രാമ പഞ്ചായത്തിന്റെയും മൂടാടി കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ജൈവ പച്ചക്കറി ക്ലസ്റ്റര്‍ രൂപീകരിച്ചു. കര്‍ഷകര്‍ക്ക് സൗജന്യമായി വിത്ത്, വളം, രോഗ കീട നിയന്ത്രണഉപാധികള്‍ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നതിനുള്ള വിപണന കേന്ദ്രം എന്നീ ഉദ്ദേശത്തോടുകൂടിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ജനപ്രതിനിധികള്‍, കര്‍ഷകര്‍, കര്‍ഷകസംഘങ്ങള്‍, കര്‍ഷക സംഘടനകള്‍ കര്‍മ്മസേനാംഗങ്ങള്‍, പാടശേഖര സമിതി അംഗങ്ങള്‍, കുടുംബശ്രീ, സി. ഡി. എസ്. അംഗങ്ങള്‍, റസിഡന്‍സ് അസോസിയേഷന്‍, ഗ്രന്ഥശാല പ്രവര്‍ത്തകര്‍ എന്നിവരെകൂടി ഉള്‍പ്പെടുത്തി മൂടാടി പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തില്‍ 22 ഹെക്ടര്‍ സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി ചെയ്യാന്‍ തീരുമാനിച്ചു. ജഗതീഷ് ചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. ശ്രീമതി ബിന്ദു മറുപടിപ്രസംഗം നടത്തി. വിവിധ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീകുമാര്‍ സ്വാഗതവും, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജീവാനന്ദന്‍ മാസ്റ്റര്‍ അദ്ധ്യക്ഷതയും വഹിച്ചു. ബിജു നന്ദിപറഞ്ഞു.
