മീഞ്ചന്ത ഗവ. ആര്‍ട്സ് കോളേജില്‍ വിദ്യാര്‍ഥിനിചങ്ങല തീര്‍ത്തു

കോഴിക്കോട്: ‘പിഴുതെറിയാം, ജാതി വിവേചനത്തിന്റെ വേരുകള്‍’ എന്ന മുദ്രാവാക്യത്തോടെ എസ്.എഫ്.ഐ. ജില്ലാ മാതൃകം സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മീഞ്ചന്ത ഗവ. ആര്‍ട്സ് കോളേജില്‍ വിദ്യാര്‍ഥിനിചങ്ങല തീര്‍ത്തു. സംസ്ഥാനകമ്മിറ്റി അംഗം സുജ ഉദ്ഘാടനം ചെയ്തു. മാതൃകം ജില്ലാ ജോ. കണ്‍വീനര്‍ എം. ആതിര അധ്യക്ഷയായി. ജില്ലാ കണ്‍വീനര്‍ വി.എം. മഞ്ജിമ, നസ്റിന്‍ എന്നിവര്‍ സംസാരിച്ചു.
