KOYILANDY DIARY.COM

The Perfect News Portal

മിഠായി തെരുവിന്റെ പ്രൗഢി നിലനിര്‍ത്താന്‍ സ്വകാര്യ പങ്കാളിത്തത്തോടെ നവീകരണം നടത്തും

കോഴിക്കോട്: മിഠായി തെരുവിന്റെ പ്രൗഢി നിലനിര്‍ത്താന്‍ സ്വകാര്യ പങ്കാളിത്തത്തോടെ നവീകരണം നടത്താന്‍ കോര്‍പ്പറേഷന്‍ ആലോചന. ഡി.ടി.പി.സിയുെട നേതൃത്വത്തില്‍ രണ്ട് വര്‍ഷം മുമ്പ് നവീകരിച്ച മിഠായിത്തെരുവിന്റെ ചുമതല നിലവില്‍ കോര്‍പ്പറേഷനാണ്.

നിലവില്‍ തെരുവിലെ വിളക്കുകളൊന്നും കത്തുന്നില്ല. ഈ വിളക്കുകള്‍ കത്തിക്കുക, പുതിയവ സ്ഥാപിക്കുക എന്നിവ നവീകരണത്തില്‍ ഉള്‍പ്പെടും. കൂടാതെ മ്യൂസിക് സിസ്റ്റം, എല്‍.ഇ.ഡി. ലൈറ്റുകള്‍ വെച്ച്‌ തെരുവിലെ സൗന്ദര്യവത്‌കരണം, കുടിവെള്ളം ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളും ഇക്കൂട്ടത്തില്‍ പരിഗണിക്കുന്നുണ്ട്.

ആവശ്യത്തിന് കക്കൂസ് നിര്‍മിക്കും. തെരുവില്‍ സുരക്ഷയൊരുക്കാനായി സെക്യൂരിറ്റി സംവിധാനവും ഒരുക്കും. നിലച്ചുപോയ ബഗ്ഗി സര്‍വീസ് പുനരാരംഭിക്കാനും ആലോചിക്കുന്നുണ്ട്. ഏതുരീതിയില്‍ പണമീടാക്കുമെന്ന കാര്യമെല്ലാം ഏറ്റെടുക്കുന്നവര്‍ ആദ്യംതന്നെ വ്യക്തമാക്കണം. നവീകരണം ഏറ്റെടുക്കുന്ന ഏജന്‍സിക്ക് നിശ്ചിതഇടങ്ങളില്‍ പരസ്യംവെച്ച്‌ വരുമാനം കണ്ടെത്താനാകും. ഇതിനുള്ള താത്‌പര്യപത്രം ഉടന്‍ ക്ഷണിക്കും.

Advertisements

ഏതാനും മാസങ്ങളായി മിഠായിത്തെരുവ് ഇരുട്ടിലാണ്ടു കിടക്കുകയാണ്. എസ്.കെ. സ്‌ക്വയര്‍ കഴിഞ്ഞും മൊയ്തീന്‍പള്ളി റോഡിന് സമീപവുമാണ് അലങ്കാര വിളക്കുകളുള്ളത്. രണ്ടിടത്തും നൂറിലേറെ വിളക്കുകളുണ്ട്. ഇവയില്‍ പലതും പൊളിഞ്ഞ് വീഴുകയും ചെയ്തിരുന്നു. മഴ പെയ്യു ള്‍ വിളക്കില്‍ വെള്ളം നിറയുന്നതും പതിവാണ്. സന്ധ്യ കഴിഞ്ഞാല്‍ കടകളിലെ വെളിച്ചം മാത്രമാണ് തെരുവിലെത്തുന്നവര്‍ക്ക് ആശ്രയം.

ഇതിനുപുറമേ പാഴ്‌വസ്തുക്കള്‍ നിക്ഷേപിക്കാനുള്ള സിമന്റ് ഭരണികള്‍ പൊളിഞ്ഞു. വാഹന നിയന്ത്രണത്തിനായി കെട്ടിയ ചങ്ങലകളും അത് കെട്ടിയ ഇരുമ്ബുകാലുകളും തകര്‍ന്നു. വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയി ട്ടുണ്ടെങ്കിലും പലപ്പോഴും ഇരുചക്ര വാഹനങ്ങള്‍ തോന്നുംപോലെ കടന്നുചെല്ലും. ചങ്ങലകള്‍ പൊട്ടിയതിനാല്‍ വാഹനങ്ങള്‍ക്ക് കടക്കാന്‍ ബുദ്ധിമുട്ടില്ല. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് നിയന്ത്രണം. 2017 ഡിസംബര്‍ 23-നാണ് നവീകരിച്ച്‌ തെരുവ് ഉദ്ഘാടനംചെയ്തത്.

Share news

Leave a Reply

Your email address will not be published. Required fields are marked *