KOYILANDY DIARY.COM

The Perfect News Portal

മഴയെ വരവേല്‍ക്കാനും, ജല സാക്ഷരത വര്‍ദ്ധിപ്പിക്കാനും പ്രത്യേക വാര്‍ഡ് സഭ ചേര്‍ന്നു

രാമനാട്ടുകര: മഴയെ വരവേല്‍ക്കാനും, മഴക്കുഴി നിര്‍മ്മാണം വ്യാപിപ്പിക്കാനും, ജല സാക്ഷരത വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് രാമനാട്ടുകര നഗരസഭ മുട്ടുംകുന്ന് ഇരുപത്തൊന്നാം ഡിവിഷനില്‍ പ്രത്യേക വാര്‍ഡ് സഭ ചേര്‍ന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേരള ഫോറസ്​റ്റ് റിസര്‍ച്ച്‌ ഇന്‍സ്​റ്റ്യൂട്ട് സീനിയര്‍ സയന്റിസ്​റ്റ് ഡോ. കെ.വി.മുഹമ്മദ് കുഞ്ഞി ക്ലാസെടുത്തു. കൗണ്‍സിലര്‍ എം.മനോജ്കുമാര്‍ അദ്ധ്യക്ഷനായി. സി.ഗീത സ്വാഗതവും എം.പി.മോഹനന്‍ നന്ദിയും പറഞ്ഞു. പദ്ധതി നടത്തിപ്പിനായി 21 അംഗ സമിതി രൂപീകരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *