KOYILANDY DIARY

The Perfect News Portal

മറ്റുള്ളവരുടെ വേദന കാണാത്തവര്‍ക്ക് ഒരു ക്രൈസ്തവനാകാന്‍ കഴിയില്ല

കോഴിക്കോട്: അന്ത്യ അത്താഴത്തിന്‍റെ സ്മരണയില്‍ ക്രൈസ്തവര്‍ ഇന്ന് പെസഹ വ്യാഴം ആഘോഷിക്കുന്നു. ക്രിസ്തു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച്‌ എളിമയുടെ ഉദാത്ത മാതൃക കാട്ടിയതിന്‍റെ അനുസ്മരണമാണ് പെസഹവ്യാഴം. വിശ്വാസികള്‍ക്ക് അടിമുടി പരിവര്‍ത്തനം ആവശ്യമാണെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പെസഹ സന്ദേശത്തില്‍ പറഞ്ഞു. മറ്റുള്ളവരുടെ വേദന കാണാത്തവര്‍ക്ക് ഒരു ക്രൈസ്തവനാകാന്‍ കഴിയില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

പെസഹായുടെ ഭാഗമായുള്ള വിശുദ്ധ കുര്‍ബാനയും കാല്‍കഴുകല്‍ ശുശ്രൂഷയും കോഴിക്കോട്ടെ വിവിധ ദേവാലയങ്ങളില്‍ നടന്നു. താമരശേരി മേരി മാതാ കത്തീഡ്രലില്‍ നടന്ന ചടങ്ങുകള്‍ക്ക് ബിഷപ്പ് മാര്‍ റമജിയോസ് ഇഞ്ചനാനിയില്‍ നേതൃത്വം നല്‍കി, ചേവായൂര്‍ നിത്യസഹായ മാതാ ദേവാലയത്തില്‍ ചടങ്ങുകള്‍ക്ക് ഫാ. മനോജ് പ്ലാത്തോട്ടത്തിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.

Leave a Reply

Your email address will not be published. Required fields are marked *