മത്സ്യങ്ങൾ മോഷണം പോയതായി പരാതി

കൊയിലാണ്ടി: അക്വേറിയത്തിലെ മത്സ്യങ്ങൾ മോഷണം പോയതായി പരാതി. കൊരയങ്ങാട് അമ്പാടി റോഡിലെ ഇല്ലത്ത് പ്രേമദാസൻ്റെ വീട്ടിലെ അക്വേറിയത്തിലെ മത്സ്യങ്ങളാണ് മോഷണം പോയത്. ഏകദേശം പതിനായിരം രൂപയോളം വിലവരുന്നതാണ് മത്സ്യങ്ങൾ. കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അമ്പാടി റോഡിൽ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷ’മാണെന്ന് വ്യാപാകമായ പരാതി ഉയർന്നിട്ടുണ്ട്. ശക്തമായ നടപടി വേണമെന്ന് മാതൃകാ റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.

