KOYILANDY DIARY.COM

The Perfect News Portal

ഭ​ര​ണ​ഘ​ട​ന​യെ ലം​ഘി​ക്കാ​ന്‍ ആ​ചാ​ര​ങ്ങ​ള്‍​ക്കാ​വി​ല്ലെന്ന് ബാ​ല​ച​ന്ദ്ര​ന്‍ ചു​ള്ളി​ക്കാ​ട്

തൃ​ശൂ​ര്‍: ഭ​ര​ണ​ഘ​ട​ന​യെ ലം​ഘി​ക്കാ​നോ വെ​ല്ലു​വി​ളി​ക്കാ​നോ ആ​ചാ​ര​ങ്ങ​ള്‍​ക്കും വി​ശ്വാ​സ​ങ്ങ​ള്‍​ക്കും ആ​വി​ല്ലെ​ന്ന് ബാ​ല​ച​ന്ദ്ര​ന്‍ ചു​ള്ളി​ക്കാ​ട്. പ്ര​ള​യ​ത്തി​ല്‍ വീ​ടു ത​ക​ര്‍​ന്നും മ​റ്റു നാ​ശ​ങ്ങ​ളു​ണ്ടാ​യും ക​ഷ്ട​പ്പെ​ടു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ സ​ഹാ​യി​ക്കാ​ന്‍ കേ​ര​ള​വ​ര്‍​മ കോ​ള​ജ് സം​ഘ​ടി​പ്പി​ച്ച ചി​ത്ര​ത്തോ​ണി​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ചു​ള്ളി​ക്കാ​ട്. മ​നു​ഷ്യ​രെ ഒ​രു​മി​ച്ചു ജീ​വി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​താ​ണ് ഭ​ര​ണ​ഘ​ട​ന. പ്ര​ള​യ​ത്തി​ല്‍ ര​ക്ഷ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ ചെ​റു​പ്പ​ക്കാ​ര്‍ ജാ​തി മ​ത ലിം​ഗ വ​ര്‍​ഗ ഭേ​ദം നോ​ക്കാ​തെ മ​ഹ​ത്താ​യ ദൗ​ത്യ​മാ​ണ് നി​ര്‍​വ​ഹി​ച്ച​ത്. ജാ​തി മ​ത ഭി​ന്നി​പ്പു​ണ്ടാ​ക്കി രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ന​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍ അ​തോ​ര്‍​ക്ക​ണം. ചു​ള്ളി​ക്കാ​ട് പ​റ​ഞ്ഞു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​കെ. കൃ​ഷ്ണ​കു​മാ​രി അ​ദ്ധ്യ​ക്ഷ​യാ​യി.

ചി​ത്ര​കാ​രി എ​ന്‍.​ബി. ല​താ​ദേ​വി, മൈ​ന്‍​ഡ് സ്കേ​പ് പ്ര​സി​ഡ​ന്‍റ് ഡോ.​എ​ന്‍.​ആ​ര്‍. ഗ്രാ​മ പ്ര​കാ​ശ്, ദീ​പ നി​ശാ​ന്ത്, ഡോ. ​പി.​കെ.
രാ​ജേ​ന്ദ്ര​ന്‍, പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി നേ​താ​ക്ക​ളാ​യ കെ.​ആ​ര്‍. ബീ​ന, പു​ഷ്പാം​ഗ​ദ​ന്‍, യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി സൗ​ര​വ് രാ​ജ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ചി​ത്ര​ക​ലാ കൂ​ട്ടാ​യ്മ​യാ​യ ‘മൈ​ന്‍​ഡ് സ്കേ​പ്പ്’, പൂ​ര്‍​വ വി​ദ്യാ​ര്‍​ത്ഥി സം​ഘ​ട​ന ‘പ​ള്‍​സ് 80’, ഗു​രു​വാ​യൂ​ര്‍ മ്യൂ​റ​ല്‍ കോ​ള​ജ് എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ ചി​ത്ര​ക​ലാ ക്യാ​ന്പി​ലെ ചി​ത്ര​ങ്ങ​ള്‍ വി​റ്റ് ര​ണ്ട​ര ല​ക്ഷ​ത്തോ​ളം വ​രു​മാ​ന​മു​ണ്ടാ​യി. ഇ​ത് കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ന്‍ വി​നി​യോ​ഗി​ക്കും.

160 കു​ട്ടി​ക​ളെ​യാ​ണ് സ​ഹാ​യി​ക്കേ​ണ്ട​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ഹ​ക​രി​ക്കാ​ന്‍ താ​ല്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​കെ. കൃ​ഷ്ണ​കു​മാ​രി​യെ ബ​ന്ധ​പ്പെ​ടാം.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *