ഭാര്യയെ തലയ്ക്കടിച്ചു കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോടില്‍ ഭാര്യയെ തലയ്ക്കടിച്ചു കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. ഇരുവരും റിട്ടയേര്‍ഡ് എസ്‌ഐമാരാണ്. ഇടപ്പറമ്പ് അഞ്ജലി ഭവനില്‍ പി പൊന്നനും (70) ഭാര്യ കെ ലീലയും (67) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 30 ഓടെയാണ് സംഭവം. ഏറെ നാളുകളായി ഇരുവരും തമ്മില്‍ കലഹത്തിലായിരുന്നു.
ഇന്ന് രാവിലെ അനുജൻ്റെ മകൻ്റെ വീട്ടില്‍ നിന്നും മടങ്ങിയെത്തിയ പൊന്നന്‍ ഭാര്യയുമായി വഴക്ക് തുടങ്ങി .തുടര്‍ന്ന് വീടിൻ്റെ മുന്‍വശത്ത് വെച്ച് പട്ടിക കൊണ്ട് ലീലയെ തല്ലുകയായിരുന്നു. അവശയായ ലീലയെ വട്ടിയൂര്‍ക്കാവ് പോലീസ് എത്തിയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിയിലേക്ക് മാറ്റിയത്.

ഗുരുതരമായി പരിക്കേറ്റ ലീല ആശുപത്രിയില്‍ വെച്ച് മരിച്ചു. ലീലയെ ആശുപത്രിയിലേക്ക് പോലീസ് കൊണ്ടുപോയതിന് ശേഷമാണ് പൊന്നന്‍ ആത്മഹത്യ ചെയ്തത്. വീടിന് പിറകിലുള്ള പുരയിടത്തിലെ പ്ലാവില്‍ തൂങ്ങി മരിക്കുകയായിരുന്നു. മക്കള്‍: പി.എല്‍ പൊന്നമ്പിളി, പി.എല്‍ പൊന്നഞ്ചലി.

