KOYILANDY DIARY

The Perfect News Portal

ബസ്സ്സ്റ്റാന്റ് ബൈക്കുകള്‍ കയ്യടക്കി.. പൊതുജനം ദുരിതത്തില്‍

 

കൊയിലാണ്ടി കോടികള്‍ മുടക്കി സ്ഥലമെടുത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കൊയിലാണ്ടി പുതിയ ബസ്സ്സ്റ്റാന്റും പരിസരവും ഇന്ന് ബൈക്കുകളുടെ സ്റ്റാന്റായി മാറിയിരിക്കുകയാണ്. അതിരാവിലെതന്നെ ദീര്‍ഘ ദൂര സ്ഥലങ്ങളിലേക്ക് ജോലിക്കു പോകുന്നവരും വിദ്യാര്‍ത്ഥികളുമാണ് ഇത്തരത്തില്‍ ബൈക്കുകള്‍ പാര്‍ക്ക്‌ചെയ്ത് പോകുന്നത്. നൂറുകണക്കിന് ബൈക്കുകള്‍ സ്റ്റാന്റിന് ചുറ്റും നിര്‍ത്തിയിടുമ്പോള്‍ പകല്‍ സമയങ്ങളില്‍ സ്റ്റാന്റിനുള്ളിലെ കച്ചവടസ്ഥാപനങ്ങളിലേക്ക് വരുന്നവര്‍ക്ക് അവരുടെ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സാധിക്കാതെ വരുന്നു. ഇത് കച്ചവടത്തെ സാരമായി ബാധിക്കുമെന്നാണ് കടയുടമകള്‍ പറയുന്നത്. കച്ചവടക്കാര്‍ പരാതിപറയുമ്പോള്‍ പൊതു പാര്‍ക്കിംഗ് സംവിധാനം എവിടെ എന്ന് വാഹന ഉടമകളും ചോദിക്കുന്നു. ബസ്സ് സ്റ്റാന്റിന്റെ പ്രധാന കവാടമായ പടിഞ്ഞാറ്ഭാഗത്തുകൂടിയുള്ള ഗതാഗതം നിര്‍ത്തി പുതിയ ട്രാഫിക് പരിഷ്‌കാരം വന്നതോടുകൂടിയാണ് ഈ ഭാഗം പൂര്‍ണ്ണമായും ബൈക്കുകളുടെ താവളമായത്. കൂടാതെ രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുയോഗങ്ങളും ഇപ്പോള്‍ ഇവിടെവെച്ചാണ് നടക്കുന്നത്. അതോടുകൂടി കാല്‍നടയാത്രപോലും സാധിക്കാാത്ത നിലയില്‍ പൊതുജനം ദുരിതമനുഭവിക്കുകയാണ്.