KOYILANDY DIARY

The Perfect News Portal

2 ഇന്ത്യക്കാരെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി

ന്യുഡല്‍ഹി> രണ്ട് ഇന്ത്യക്കാരെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി വിദേശകാര്യമന്ത്രാലയം. ലിബിയയിലെ ട്രിപ്പോളിയയില്‍ നിന്നാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്.

ഒഡീഷ, ആന്ധ്ര സ്വദേശികളാണ് ഐഎസിന്റെ പിടിയിലായത്. ഒഡീഷ സ്വദേശി പ്രകാശ് രഞ്ജിത്ത,് ആന്ധ്ര സ്വദേശി രാമമൂര്‍ത്തി എന്നിവരാണ് ഭീകരുടെ പിടിയിലകപെട്ടതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇവരെ മോചിപ്പിക്കാന്‍ പൊലീസിന്റെയും നയതന്ത്രബന്ധങ്ങളും ഉപയോഗിച്ചു വരികയാണെന്നും വിദേശകാര്യമന്ത്രാലയം പത്രകുറിപ്പില്‍ വ്യക്തമാക്കി. നേരത്തെ ലിബിയയില്‍ നിന്ന് നാല് ഇന്ത്യക്കാരെ തട്ടിപോയിരുന്നവരില്‍ രണ്ട് പേരെ വിദേശകാര്യമന്ത്രാലയം ഇടപെട്ട് മോചിപ്പിച്ചിരുന്നു.