KOYILANDY DIARY

The Perfect News Portal

ഫോക്‌ലോർ ദിനാചരണത്തിൻ്റെ ഭാഗമായി കലാകാരന്മാരെ ആദരിച്ചു

ബാലുശ്ശേരി: അന്താരാഷ്ട്ര ഫോക്‌ലോർ ദിനാചരണത്തിൻ്റെ ഭാഗമായി പുന്നശ്ശേരിയിലെ നാട്ടു കലാകാരന്മാരെയും സാംസ്കാരിക പ്രവർത്തകനെയും നാട്ടുപൊലിക നാടൻപാട്ടു സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ അവരവരുടെ വീടുകളിലെത്തി ആദരിച്ചു. ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് ഗിരീഷ് ആമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു. നാട്ടുപൊലിക നാടൻപാട്ടു സംഘം ഡയറക്ടർ കോട്ടക്കൽ ഭാസ്കരൻ, കോ-ഓർഡിനേറ്റർ സുരേന്ദ്രൻ കുട്ടമ്പുർ, സാംസ്കാരിക പ്രവർത്തകൻ ശ്രീനി രാമല്ലൂർ എന്നിവർ കലാകാരന്മാരെ ആദരിച്ചു.

കോൽക്കളി, ഓട്ടൻതുള്ളൽ ആചാര്യന്മാരായ ആർ.എൻ. പീറ്റക്കണ്ടി, പ്രഭാകരൻ പുന്നശ്ശേരി, സാംസ്കാരികപ്രവർത്തകൻ കളരിക്കൽ രാഘവൻ, നാടക സംവിധായകരായ പൂമംഗലത്തു അബ്ദുറഹ്മാൻ, ടി.കെ. ഉമ്മർ, ടി.കെ. ഹസ്സൻ, വി.കെ. ഗോപാലൻ, ലോഹിതാക്ഷൻ പുന്നശ്ശേരി, കോൽക്കളി കലാകാരന്മാരായ കമ്ലേരി രാഘവൻ, പാറോൽ തനിയൻ, വടക്കില്ലത്തു ദാമോദരൻ, കവിയും ഗാനരചയിതാവുമായ സുധാകരൻ കുട്ടമ്പുർ, ഗായകൻ ബാലകൃഷ്ണൻ കൊട്ടാടിക്കേണ്ടി, നാട്ടിപ്പാട്ടുകാരി കണ്ണിപൊയിൽ ദേവകി, തെയ്യം വാദ്യ കലാകാരൻ ചാത്തങ്ങാരി മീത്തൽ ഗോപാലൻ എന്നിവരെയും ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *