പ്രശസ്ത സഞ്ചാരി ഇബ്നുബത്തൂത്തയുടെ പേരില്‍ കുറ്റിച്ചിറയില്‍ നടപ്പാതയൊരുങ്ങുന്നു
കോഴിക്കോട്: ലോക പ്രശസ്ത സഞ്ചാരി ഇബ്നുബത്തൂത്തയുടെ പേരില്‍ കുറ്റിച്ചിറയില്‍ നടപ്പാതയൊരുങ്ങുന്നു. കുറ്റിച്ചിറ പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടുകോടി രൂപ ചെലവില്‍ നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപ്പാതയൊരുങ്ങുന്നത്. നവീകരിക്കുന്ന കുറ്റിച്ചിറ കുളത്തിൻ്റെ പടിഞ്ഞാറു ഭാഗത്ത് നിര്‍മിച്ച നടപ്പാതയാണ് ഇബ്നു ബത്തൂത്തയുടെ പേരില്‍ അറിയപ്പെടുക. 135 മീറ്റര്‍ നീളത്തിലാണ് പാത.

തൻ്റെ ലോക സഞ്ചാരക്കുറിപ്പുകളില്‍ കോഴിക്കോടിനെ ഉള്‍പ്പെടുത്തിയ ബത്തൂത്ത കോഴിക്കോടിനെ മികച്ച തുറമുഖപട്ടണമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇവിടത്തെ ആതിഥ്യമര്യാദകളെയും ലോകവ്യാപാരികളുടെ സംഗമസ്ഥലമെന്ന നിലയിലുള്ള സവിശേഷതകളെയും അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്. 1344 ജനുവരി രണ്ടിനാണ് അദ്ദേഹം കോഴിക്കോട് സന്ദര്‍ശിച്ചത്. മൊറോകോയിലാണ് സുന്നി പണ്ഡിതനും സഞ്ചാരിയുമായ ബത്തൂത്ത ജനിച്ചത്.

കുറ്റിച്ചിറയിലെ കുളവും പരിസരവും പാരമ്ബര്യത്തിെന്റ പ്രൗഢിയോടെയാണ് നവീകരിക്കുന്നത്. കുളത്തിനു പടിഞ്ഞാറ് ഭാഗത്ത് പ്രത്യേക വാക്വേയുണ്ട്. ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള ഇവിടത്തെ ഓപണ്‍ സ്റ്റേജ് നവീകരണം പൂര്‍ത്തിയായി. കുളിപ്പുരയും സജ്ജമായിട്ടുണ്ട്. രാത്രിയില്‍ വിസ്മയക്കാഴ്ചയൊരുക്കുന്ന ദീപസംവിധാനം സജ്ജമാകുന്നുണ്ട്. പടിപ്പുരകളും വാക്വേകളും ദീപാലംകൃതമായിരിക്കും. ടൂറിസം പ്രോത്സാഹനത്തിൻ്റെ ഭാഗമായാണ് പദ്ധതി. കുറ്റിച്ചിറയുടെ പൈതൃകം വിഷയമാക്കി സിമന്റില്‍ തീര്‍ക്കുന്ന ചിത്രങ്ങള്‍ രൂപകല്പന ചെയ്യുന്നുണ്ട്.


കുളത്തിലേക്ക് അഭിമുഖമായി നില്ക്കുന്ന ഈ ചിത്രച്ചുവരിലും പ്രത്യേകവെളിച്ച വിന്യാസമുണ്ടാകും. ഒരു മാസംകൊണ്ട് പദ്ധതി പൂര്‍ത്തിയാവുമെന്ന് പ്രതീക്ഷിക്കുന്നതായി നിര്‍മാണചുമതലയുള്ള നിര്‍മിതികേന്ദ്രയുടെ ആര്‍കിടെക്ട് ഗാഥ പറഞ്ഞു. 1.25 കോടി രൂപ ടൂറിസം വകുപ്പും 75 ലക്ഷം രൂപ എം.എല്‍.എ ഫണ്ടും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു വര്‍ഷം മുമ്ബാണ് പദ്ധതി തുടങ്ങിയത്. ഇതോടനുബന്ധിച്ച് മ്യൂസിയം പദ്ധതിയും തയാറാവുന്നുണ്ട്.

