പ്രഷർ, ഷുഗർ പരിശോധന ക്യാമ്പ് നടത്തി

കൊയിലാണ്ടി: സേവാഭാരതി മൂടാടിയുടെ ആദിമുഖ്യത്തിൽ പ്രഷർ, ഷുഗർ, പരിശോധന ക്യാമ്പ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം കൊയിലാണ്ടി തഹസിൽദാർ സി.പി. മണി. നിർവ്വഹിച്ചു. ജീവിത ശൈലി രോഗങ്ങളെ കുറിച്ചുള്ള പ്രഭാഷണവും നടന്നു. ഗോൾഡ് മെഡലോടെ എം.ബി.ബി.എസ്. എം.ഡി. പരീക്ഷ പാസ്സായ ഡോ. ഷഹറാ ശങ്കറിനെ ചടങ്ങിൽ ആദരിച്ചു. മൂടാടി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അഡ്വ: ഷഹീർ. സുമിത, കേളപ്പജി സ്മാരക വായനശാല പ്രസിഡണ്ട്. കെ. വി. സത്യൻ സംസാരിച്ചു. എല്ലാ മാസവും ക്യാമ്പ് ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

