പ്രളയബാധിത പ്രദേശങ്ങളില്‍ മോഷ്ടാക്കള്‍ വിലസുന്നതായി പരാതി

ചെങ്ങന്നൂര്‍: പ്രളയബാധിത പ്രദേശങ്ങളില്‍ മോഷ്ടാക്കള്‍ വിലസുന്നതായി പരാതി. നിരവധി വീടുകള്‍ കുത്തിത്തുറന്ന നിലയില്‍ കിടക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. ചെളിമൂടിയ കാരണം വീടിനുള്ളിലേക്ക് കടക്കാന്‍ സാധിക്കാത്തതിനാല്‍ മോഷണത്തിന്റെ വ്യാപ്തി മനസിലാകുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
ഇടനാട്, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍ പ്രദേശങ്ങളില്‍ നിന്നാണ് ഇത്തരത്തിലുള്ള പരാതികള്‍ കൂടുതലും ഉയരുന്നത്. അതേസമയം രക്ഷാ പ്രവര്‍ത്തനത്തിനിടെ ഇത്തരത്തിലുള്ള പരാതികളും എത്തുന്നത് പോലീസിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

