KOYILANDY DIARY.COM

The Perfect News Portal

പൊലീസ് നിയമ ലംഘകരാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണ്‌: വി.എസ്

തിരുവനന്തപുരം: പൊലീസ് നിയമ ലംഘകരാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ആലുവ എടത്തലയില്‍ യുവാവിനെ പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വി. എസിന്റെ പ്രതികരണം.

മാദ്ധ്യമങ്ങള്‍ പുറത്തു കൊണ്ടുവരുമ്പോഴും ജനങ്ങള്‍ പ്രതിഷേധിക്കുമ്പോഴുമാണ് പലപ്പോഴും ഇത്തരം നിയമലംഘനങ്ങള്‍ പൊലീസ് മേധാവികളുടെ ശ്രദ്ധയില്‍ പെടുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ടവര്‍ അവരുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്നത് ഒട്ടും ആശാസ്യകരമായ കാര്യമല്ല.

ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സേനയില്‍ സ്ഥാനമുണ്ടാവില്ലെന്ന സന്ദേശമാണ് അടിയന്തരമായി നല്‍കേണ്ടത്. അതിനുതക്ക കര്‍ശനമായ മാതൃകാ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം. ആവശ്യമെങ്കില്‍ അതിനു വേണ്ടി നിയമ നിര്‍മാണം നടത്തുന്ന കാര്യം ആലോചിക്കണമെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *