പുതുനാമ്പുകളെ ആഘോഷമായി വരവേറ്റ് നഗരസഭ

കൊയിലാണ്ടി; പുളിയഞ്ചേരി എല്‍.പി.സ്കൂളില്‍ ബാന്റ് മേളവും തോരണങ്ങളുമായി പുതുതായി പ്രവേശനം നേടിയ കുരുന്നുകളെ ആഘോഷമായി വരവേറ്റ് നഗരസഭാതല പ്രവേശനോത്സവം അവിസ്മരണീയമാക്കി. പഠനോപകരണങ്ങള്‍ ഉപഹാരമായി നല്കി നഗരസഭ കുട്ടികള്‍ക്ക് ആവേശം പകര്‍ന്നു. നഗരസഭ ചെയര്മാന് അഡ്വ: കെ.സത്യന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്മാന് കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാംഗങ്ങളായ കെ.കെ.ബാവ, കെ.ടി.സിജേഷ്, ഷാജി പാതിരിക്കാട്, പ്രധാനാധ്യാപകന് കെ.രവീന്ദ്രന്, ടി.ഗംഗാധരന്, ഇന്ദിര എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളില്‍ അഭിമാന വിജയം കരസ്ഥമാക്കിയവരെ ഉപഹാരം നല്കി ആദരിച്ചു.
