KOYILANDY DIARY.COM

The Perfect News Portal

പാചക തൊഴിലാളികൾ വിദ്യാഭ്യാസ ഓഫീസിലേക്ക് മാർച്ച് നടത്തി

കൊയിലാണ്ടി: സ്കൂൾ പാചക തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എ.ഇ.ഒ. ഓഫീസിലേക്ക് മാർച്ച് നടത്തി. ഹെൽത്ത് സർട്ടിഫിക്കറ്റ് വർഷത്തിൽ ഒരിക്കലാക്കുക, 2020ലെ പ്രവൃത്തി ദിവസ അലവൻസ് അനുവദിക്കുക, പ്രായപരിധി നിശ്ചയിച്ച് പെൻഷൻ പദ്ധതി നടപ്പിലാക്കുക, 2017ൽ അനുവദിച്ച പെൻഷൻകുടിശ്ശിക വിതരണം ചെയ്യുക, അവധിക്കാല അലവൻസ് 4000 രൂപ ഉടൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ മാർച്ച് എം.എ ഷാജി ഉദ്ഘാടനം ചെയ്തു. മഠത്തിൽ നാരായണൻ അധ്യക്ഷത വഹിച്ചു. കെ.കെ. പവിത, പി.ടി. ശശി, ടി. രാധ എന്നിവർ സംസാരിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *