KOYILANDY DIARY

The Perfect News Portal

വയോധികന്‍റെ മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

കോഴിക്കോട്: വയോധികന്‍റെ മൃതദേഹം വീടിനരികെ റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കോഴിക്കോട്​ കാളാണ്ടിതാഴം സ്വദേശി ജസ്റ്റിന്‍ ജേക്കബിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ആത്മഹത്യയാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാല്‍, ഇത്​ സ്ഥിരീകരിച്ചിട്ടില്ല.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഒരു യാത്രക്കാരന്‍ കണ്ടത്. യാത്രക്കാരനാണ് പൊലീസിനെ വിവരമറിയിച്ചത്. ജസ്റ്റി ന്‍റെ വീടന്​ അടുത്ത് തന്നെയുള്ള റോഡരികിലാണ് മൃതദേഹം കണ്ടത്. ജസ്റ്റിനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കാന്‍സര്‍ രോഗിയായിരുന്നു മരിച്ച ജസ്റ്റിന്‍.

Leave a Reply

Your email address will not be published. Required fields are marked *