KOYILANDY DIARY

The Perfect News Portal

പന്തലായനി-കാട്ടുവയല്‍ പ്രദേശത്ത് ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം

കൊയിലാണ്ടി: പന്തലായനി-കാട്ടുവയല്‍ പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമം നടക്കുകയാണ്. യാതൊരു സംഘര്‍ഷമോ പ്രശ്‌നങ്ങളോ ഇല്ലാത്ത ഈ പ്രദേശത്ത് ആസൂത്രിതമായ ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ആര്‍. എസ്. എസ്സിന്റെ കൊടി നശിപ്പിച്ചു എന്ന് ആരോപിച്ചും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പ്രവര്‍ത്തകന്റെ വീടിന് മുമ്പില്‍ റീത്ത് വെച്ച് എന്നും ആരോപിച്ചും ആര്‍. എസ്. എസ്. പ്രദേശത്ത് സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമം നടത്തുകയാണ്. കഴിഞ്ഞ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ ഈ പ്രദേശത്ത് സി. പി. ഐ. (എം) ന് മികച്ച വിജയം കൈവരിക്കാന്‍ സാധിച്ചിരുന്നു. ഇതില്‍ വിറളിപൂണ്ടാണ് ആര്‍. എസ്. എസ്. ഈ പ്രദേശത്തെ സംഘര്‍ഷഭരിതമാക്കാന്‍ ശ്രമിക്കുന്നത്.
ഇതിനെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പ്രദേശത്തെ സി. പി. ഐ. (എം), ഡി.വൈ. എഫ്. ഐ. പ്രവര്‍ത്തകരെ കൊയിലാണ്ടി പോലീസ് നിരന്തരം പീടിപ്പിക്കുകയാണ്. വീടുകളില്‍ റെയ്ഡ് നടത്ത് ഭീഷണിപ്പെടുത്തുകയും പേലീസ് സ്റ്റേഷനില്‍ വിളിച്ച്‌വരുത്തുന്നതും പതിവായിരിക്കുകയാണ്.
മേല്‍പ്പറഞ്ഞ സംഭവവുമായി സി. പി. ഐ. (എം)നോ, ഡി. വൈ. എഫ്. ഐ. ക്കോ യാതൊരു ബന്ധവുമില്ല. യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുന്നതിന് പകരം സി. പി. ഐ. (എം), ഡി. വൈ. എഫ്. ഐ. പ്രവര്‍ത്തകരെ കളളകേസില്‍ കുടുക്കുകയാണ്.
സംഭവത്തില്‍ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും സി. പി. ഐ. (എം), ഡി. വൈ. എഫ്. ഐ. പ്രവര്‍ത്തകര്‍ക്ക്‌നേരെയുള്ള പോലീസ് അതിക്രമം അവസാനിപ്പിക്കണമെന്നും സി. പി. ഐ. എം. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പ്രദേശത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിന് വേണ്ടി സി. പി. ഐ. (എം) എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു.
ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി. ഗോപാലന്‍,
ടി. കെ. ചന്ദ്രന്‍ മാസ്റ്റര്‍, സംസാസരിച്ചു. എല്‍. ജി. ലിജീഷ് അദ്ധ്യക്ഷതവഹിച്ചു. ലോക്കല്‍ സെക്രട്ടറി ടി. വി. ദാമോദരന്‍ സ്വാഗതം പറഞ്ഞു.