KOYILANDY DIARY.COM

The Perfect News Portal

നീ​രൊ​ഴു​ക്കു കു​റ​ഞ്ഞു; അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് താ​ഴ്ന്നു

ഇടുക്കി: മ​ഴ ദു​ര്‍​ബ​ല​മാ​യ​തോ​ടെ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ഇ​ന്ന് രാ​വി​ലെ 2400.72 അ​ടി​യാ​ണ് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്. നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ല്‍ നി​ന്നും പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വ് വീ​ണ്ടും കു​റ​ച്ചു. സെ​ക്ക​ന്‍റി​ല്‍ 200 ക്യു​മെ​ക്‌​സ് (2,00,000 ലി​റ്റ​ര്‍) വെ​ള്ള​മാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തേ​ക്ക് വി​ടു​ന്ന​ത്.

ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ ഉ​യ​ര്‍​ത്തി​വ​ച്ചി​രി​ക്കു​ന്ന ര​ണ്ട്, മൂ​ന്ന്, നാ​ല് ഷ​ട്ട​റു​ക​ള്‍ ഇ​പ്പോ​ള്‍ 60 സെ​ന്‍റീ​മീ​റ്റ​ര്‍ വീ​ത​മാ​ണ് ഉ​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. 116 ക്യു​മെ​ക്‌​സ് വെ​ള്ള​മാ​ണ് മൂ​ല​മ​റ്റം പ​വ​ര്‍ ഹൗ​സി​ല്‍ വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നാ​യി കൊ​ണ്ടു​പോ​കു​ന്ന​ത്.

മു​ല്ല​പ്പെ​രി​യാ​ര്‍ ജ​ല​നി​ര​പ്പ് 140 അ​ടി​യി​ല്‍ നി​ല​നി​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ്. 13 ഷ​ട്ട​റു​ക​ളും പൂ​ര്‍​ണ​മാ​യി അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. 2,207 ഘ​ന​യ​ടി വെ​ള്ള​മാ​ണ് ഇ​പ്പോ​ള്‍ ത​മി​ഴ്നാട് കൊ​ണ്ടുപോ​കു​ന്ന​ത്. മു​ല്ല​പ്പെ​രി​യാ​ര്‍ ജ​ലം എ​ത്തു​ന്ന വൈ​ഗ അ​ണ​ക്കെ​ട്ട് പൂ​ര്‍​ണ​ സം​ഭ​ര​ണശേ​ഷി​യി​ല്‍ എ​ത്തി​യ​തോ​ടെ തു​റ​ന്നു​വി​ട്ടി​രു​ന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *