നിര്യാതനായി

കൊയിലാണ്ടി: പന്തലായനിയിലെ പുത്തൻ മoത്തിൽ “വിഭൂതി “യിൽ കേളു എന്നവരുടെ മകൻ പി. വി. ജ്യോതി റാം (60) നിര്യാതനായി. സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള കോഴിക്കോട് മായനാട് വൊക്കേഷനൽ ട്രൈനിങ്ങ് സെന്ററിലെ മുൻ അദ്ധ്യാപകനും, ശ്രീ സത്യസായി സേവാസമിതി സജീവ പ്രവർത്തകനും, ഭജൻ ഗ്രൂപ്പിന്റ ചുമതലക്കാരനും, കൊയിലാണ്ടി പന്തലായനി യു.പി.സ്കൂൾ മുൻ മാനേജരും ആയിരുന്നു.
അമ്മ പരേതയായ ജാനകി. ഭാര്യ രാധാമണി ( വണ്ടൂർ) മക്കൾ :മുരളീ ശ്യാം (അദ്ധ്യാപകൻ ബി. ഇഎം.എച്ച്.എസ്. വടകര), ഗോപകുമാർ ( ഇന്ത്യൻ നേവി), സഹോദരങ്ങൾ : ജയപാൽ (റിട്ട: ബി.എസ്സ്.എൻ.എൽ), സഹോദരി: ജലജാ ദിവാകരൻ (കൂത്തുപറമ്പ്). സഞ്ചയനം ചൊവ്വാഴ്ച.

