KOYILANDY DIARY

The Perfect News Portal

നിയന്ത്രണങ്ങൾ പാലിച്ച് ഓണാഘോഷം നടത്താം:കച്ചവട സ്ഥാപനങ്ങളിൽ കർശന പരിശോധന നടത്തും

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കോവിഡ് സമ്പർക്ക വ്യാപനം നിയന്ത്രിക്കുന്നതിന് ഒണാഘോഷ പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിന് ആർ.ആർ.ടി.യോഗം തീരുമാനിച്ചു. ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള പൊതുപരിപാടികൾ,സമൂഹസദ്യ മത്സരങ്ങൾ കൂട്ടായ ഷോപ്പിങ് എന്നിവ അനുവദിക്കില്ല. ജനപ്രതിനിധികൾ,പോലീസ് പഞ്ചായത്ത് – റവന്യൂ ഉദ്യോഗസ്ഥർ, ആർ.ആർ.ടി.വളണ്ടിയർമാരുൾപ്പെട്ട സ്കോഡ് വ്യാപാര കച്ചവട സ്ഥാപനങ്ങളിൽ കർശന പരിശോധന നടത്തും.

ടെക്സ്റ്റയിൽ സ്ഥാപനമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ 10 വയസ്സിന് താഴെയുള്ളവരും 65 വയസ്സിന് മുകളിലുള്ളവർക്കും പ്രവേശനമനുദിക്കില്ല. ലിസ്റ്റുമായി വരുന്നവർക്ക് മാത്രമെ സാധനങ്ങൾ വിൽപന നടത്താവൂ.സ്ഥാപനത്തിലെത്തുന്നവരുടെ റജിസ്റ്റർ സൂക്ഷിക്കണം. നിയന്ത്രണം പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനും തീരുമാനിച്ചു.

പഞ്ചായത്ത്പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ, ആരോഗ്യ സ്റ്റാൻറിങ് കമ്മറ്റി ചെയർപേഴ്സൻ ഗീതാനന്ദൻ മാസ്റ്റർ, മെമ്പർ പ്രിയ ഒരുവന്മൽ, സെക്രട്ടറി എൻ.പ്രദീപൻ, എച്ച്.ഐ സുകുമാരൻ, വ്യാപാരി നേതാവ് പ്രസന്നൻ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *