KOYILANDY DIARY

The Perfect News Portal

പേരാമ്പ്രയിൽ 1100 ലിറ്റർ വാഷും 25 ലിറ്റർ നാടൻ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി

പേരാമ്പ്രയിൽ 1100 ലിറ്റർ വാഷ് പിടികൂടി ഓണത്തിന് മുന്നോടിയായി എക്സൈസ് സർക്കിൾ ഓഫീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 1100 ലിറ്റർ വാഷും 25 ലിറ്റർ നാടൻചാരായവും വാറ്റുപകരണങ്ങളും പിടികൂടി.

കല്ലാനോട്, തോണിക്കടവ്, ഗണപതിക്കുന്ന് ഭാഗങ്ങളിലായിരുന്നു പരിശോധന. ഗണപതിതുരുത്തിൽ പെരുവണ്ണാമൂഴി റിസർവോയറിലൂടെ ബോട്ടിൽ എത്തിയാണ് വാഷ് പിടിച്ചെടുത്തത്.
പ്രിവന്റീവ് ഓഫീസർ തറോൽ രാമചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സി.കെ. ശ്രീജിത്ത്, കെ.കെ. സുദീഷ്, ഡ്രൈവർ ദിനേശൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *