നാടക കലാകാരന്മാരെ ആദരിച്ചു

കൊയിലാണ്ടി: പതിറ്റാണ്ടുകള്‍ക്ക് ശേഷം നാടക അവതരണ രംഗത്തേക്ക് തിരിച്ചുവന്ന റെഡ്കര്ട്ടന്റെ ബാനറില്‍ അരങ്ങേറിയ ‘അച്ഛനും ബാപ്പയും’ നാടകത്തിലെ അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും ആദരിച്ചു. ബാലന് അമ്പാടി ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടി എ.അസീസ് ഉദ്ഘാടനം ചെയ്തു. ബാലന് അമ്പാടി പുസ്കാരദാനം നിര്‍വ്വഹിച്ചു. കെ.പി.അലി അധ്യക്ഷത വഹിച്ചു.
നാളികേര വികസന കോര്പ്പറേഷന് ചെയര്മാന് എം.നാരായണന്, രാഗം മുഹമ്മദലി, കായലാട്ട് ഗിരിജ കെ.പി.എ.സി, പി.കെ. ശ്രീധരന്, ഡോ. റിയാസ്, ഷമീര്‍, കെ.ടി. വിനോദന്‍, ഇ.കെ അജിത്, വി.കെ. രവി, ടി.പി. ഇസ്മയില്‍, ഹനീഫ കുറുവങ്ങാട്, കെ.കെ സുധാകരന്, റഷീദ് മൂടാടി, സംവിധായകന് രംഗൂണ്‍ റഹ് മാന്‍ എന്നിവര്‍ സംസാരിച്ചു.

