KOYILANDY DIARY

The Perfect News Portal

നവരാത്രി ആഘോഷത്തോടനുബന്ധിച്ച് പിഷാരികാവ് ക്ഷേത്രത്തില്‍ വൻ ഭക്തജനത്തിരക്ക്

കൊയിലാണ്ടി: നവരാത്രി ആഘോഷത്തോടനുബന്ധിച്ച് പിഷാരികാവ് ക്ഷേത്രത്തില്‍ വൻ ഭക്തജനത്തിരക്ക്. ദുര്‍ഗാഷ്ടമി ദിവസമായ വ്യാഴാഴ്ച വൈകീട്ട് ഗ്രന്ഥം പൂജിക്കാനായി സമര്‍പ്പിക്കാന്‍ വിദ്യാര്‍ഥികളടക്കം ധാരാളം പേര്‍ ക്ഷേത്രത്തിലെത്തി. വ്യാഴാഴ്ച രാവിലെ മുചുകുന്ന് പത്മനാഭന്റെ ഓട്ടന്‍തുള്ളല്‍, ഭക്തിഗാനമേള, കൊയിലാണ്ടി ശങ്കരകലാകേന്ദ്രത്തിന്റെ നൃത്തപരിപാടി എന്നിവയും ഉണ്ടായിരുന്നു.

29-ന് മഹാനവമി ദിവസം രാവിലെ 9.30-ന് ഓട്ടന്‍തുള്ളല്‍, 10.30-ന് ഭജന്‍സ്, 6.30-ന് നൃത്തപരിപാടി എന്നിവയാണ് പ്രധാന പരിപാടി.

30-ന് വിജയദശമി നാളില്‍ രാവിലെ 6.30-ന് നാദസ്വരക്കച്ചേരി, 7.30-ന്  ഓട്ടന്‍തുള്ളല്‍, സരസ്വതിപൂജ, ഗ്രന്ഥമെടുപ്പ്, അരിയിലെഴുത്ത് എന്നിവ ഉണ്ടാകും.

Advertisements

എഴുത്തിനിരുത്തിന് രമേശ് കാവില്‍, മേലൂര്‍ വാസുദേവന്‍, പ്രൊഫ. വിജയരാഘവന്‍, എന്‍. നാരായണന്‍ മൂസത്, എന്‍.പി. നാരായണന്‍ മൂസത്, എന്‍. കുഞ്ഞിശങ്കരന്‍ മൂസത്, സന്തോഷ് മൂസത് എന്നിവര്‍ നേതൃത്വം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *