KOYILANDY DIARY.COM

The Perfect News Portal

നരേന്ദ്രമോദി പാകിസ്താനില്‍

ലാഹോര്‍> നരേന്ദ്രമോദി അപ്രതീക്ഷിതമായി പാകിസ്താനിലെത്തി. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മടക്കയാത്രയില്‍ പാകിസ്താനില്‍ ഇറങ്ങുമെന്ന് ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് മോദി രാജ്യത്തെ അറിയിച്ചത്. ലാഹോര്‍ വിമാനത്താവളത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നരേന്ദ്രമോദിയെ സ്വീകരിച്ചു. ജന്മദിനത്തില്‍ നവാസ് ഷെരീഫിന് മോദി ആശംസകള്‍ നേര്‍ന്ന ശേഷം ഇരുവരും ഹെലികോപ്റ്ററില്‍ നവാസ് ഷെരീഫിന്റെ കുടുംബവീട്ടിലേക്ക് പോയി. വൈകിട്ട് ഏഴേകാലോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിച്ചു. വീട്ടില്‍വച്ച്‌ ഇരുവരും ലഘുചര്‍ച്ച നടത്തിയ ശേഷം നവാസ് ഷെരീഫിന്റെ കൊച്ചുമകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. മോദിയുടെ പാകിസ്താന്‍ സന്ദര്‍ശനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത പ്രതിഷേധമുയര്‍ത്തുമ്ബോള്‍ കശ്മീര്‍ വിഘടനവാദി സംഘടകള്‍ അതിനെ സ്വാഗതം ചെയ്തു. മോദിയുടെ സന്ദര്‍ശനത്തെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി സ്വാഗതം ചെയ്തു. പിറന്നാള്‍ സന്ദേശമറിയിക്കാന്‍ നവാസ് ഷെരീഫിനെ ഫോണില്‍ വിളിച്ച്‌ സംസാരിച്ച ശേഷമാണ് സന്ദര്‍ശനം തീരുമാനിച്ചത്.

Share news