നഗരസഭ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 25 വികസന പദ്ധതികൾ പ്രഖ്യാപിച്ചു.
കൊയിലാണ്ടി: നഗരസഭ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 25 വികസന പദ്ധതികൾ പ്രഖ്യാപിച്ചു. നഗരസഭയുടെ ആറാമത് കൗൺസിലിൻ്റെ ഒന്നാം വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്ത കാനത്തിൽ ജമീല എം.എൽ.എ. വികസന പദ്ധതികളുടെ പ്രഖ്യാപനവും, ക്ലീൻ ഏൻ്റ് ഗ്രീൻ – സമ്പൂർണ്ണ പ്രഖ്യാപനവും, തീം സോങ്ങ് സി.ഡി. പ്രകാശനവും നടത്തി. നഗരസഭ ഉപാധ്യക്ഷൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. ഇന്ദിര, ഇ.കെ.അജിത്, സി.പ്ര ജില, കെ.ഷിജു, നിജില പറവക്കൊടി, നഗരസഭാംഗങ്ങളായ പി.രത്നവല്ലി, വി.പി.ഇബ്രാഹിംകുട്ടി, കെ.കെ.വൈശാഖ്, വിവിധ രാഷട്രീയ കക്ഷി നേതാക്കളായ ടി.കെ.ചന്ദ്രൻ, വി.വി.സുധാകരൻ, പി.കെ.വിശ്വനാഥൻ, വായനാരി വിനോദ്. ഹുസ്സൈൻ ബാഫക്കി തങ്ങൾ, ടി.കെ.രാധാകൃഷ്ണൻ, ഇ എസ്.രാജൻ, ഹുസ്സൈൻ തങ്ങൾ, കബീർ സലാല, സി.സത്യചന്ദ്രൻ, എം.റഷീദ്, നഗരസഭ സെക്രട്ടറി എൻ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് നഗരസഭ കൗൺസിലർമാരുടെയും ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാപ്രകടനങ്ങൾ നടന്നു
