KOYILANDY DIARY

The Perfect News Portal

നഗരസഭ കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് DYFI പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി: മുനിസിപ്പാലിറ്റിയിലെ വാർഡ് 42 ലെ കൗൺസിലർ കെ.എം. നജീബ് വാക്സിൻ വിതരണത്തിൽ പക്ഷപാതപരമായി ഇടപെടുകയും ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിലും പ്രതിഷേധിച്ച് DYFI കൊല്ലം മേഖല കമ്മിറ്റയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രദേശത്തെ ചില വാട്സ്ആപ്പ് ഗ്രൂപ്പിൽ രണ്ട് ദിവസമായി നജീബിന്റെ ഒരു വോയിസ് സന്ദേശം പ്രചരിച്ചിരുന്നു കൗൺസിലർ എന്ന നിലക്ക് തീർത്തും സത്യപ്രതിജ്ഞാലംഘനമാാണ് അദ്ധേഹം നടത്തിയതെന്ന് ഉള്ളടക്കത്തിൽ വ്യക്തതമണ്.
ലീഗ് പ്രവർത്തകർക്ക് മാത്രമാണ് കെ.എം. നജീബ് വാക്സിൻ സൗകര്യം ചെയ്ത് കൊടുക്കുന്നത്. തന്റെ വാർഡിലെ സ്ലോട്ട്കൾ പോലും മറ്റു വാർഡിലെ മുസ്ലിം ലീഗ് പ്രവർത്തകർക്കായി മറിച്ചു നൽകുകയും ചെയ്യുന്നു.

ഞാൻ മുസ്ലിം ലീഗ് കൗൺസിലറാണ് മുസ്ലിം ലീഗാണ് എന്നെ കൗൺസിലറാക്കിയത് അവർക്ക് മാത്രമേ ഞാൻ സഹായങ്ങൾ ചെയ്യൂ എൻ്റെ കൗൺസിലർ സ്ഥാനം പോയാലും ഞാൻ ആത്മാഭിമാനത്തോടെ ലീഗിനു വേണ്ടി തന്നെ പ്രവർത്തിക്കും. ഇനിയും ഞാൻ ലീഗുകാർക്ക് മാത്രമേ വാക്സിൻ അനുവദിക്കുകയുള്ളു എന്നതായിരുന്നു വോയിസ് സന്ദേശത്തിൽ പ്രചരിച്ചത്. ഒരു കൗൺസിലറുടെ കടമ മറന്നു രാഷ്ട്രീയം നോക്കി മാത്രം ഈ ദുരിത കാലത്ത് ജനങ്ങളെ വഞ്ചിക്കുന്ന ജനപ്രതിനിധി രാജിവെച്ചൊഴിയണമെന്നാണ് ഡി.വൈ.എഫ്.ഐ. ആവശ്യപ്പെടുന്നതെന്ന് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ
എ. എൻ പ്രതീഷ് പറഞ്ഞു. രാജി വെക്കും വരെ സമരം തുടരുമെന്ന് നേതാക്കൾ വ്യക്തമാക്കി. പ്രസിഡണ്ട് ആകാശ് കിരൺ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം കൊല്ലം ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം പത്മനാഭൻ, സി.കെ ഹമീദ് എന്നിവർ സംസാരിച്ചു. മേഖലാ ട്രഷറർ വി. കെ വൈശാഖ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *