KOYILANDY DIARY

The Perfect News Portal

തീപ്പിടിത്തവും അനുബന്ധ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മോക്ഡ്രില്‍ നടത്തി

കോഴിക്കോട്: തീപ്പിടിത്തവും അനുബന്ധ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള ബോധവത്കരണത്തിനായി മോക്ഡ്രില്‍ നടത്തി. ദുരന്ത നിവാരണപ്രവര്‍ത്തനങ്ങളുടെ ഏകോപനവും അഗ്നിശമന സംവിധാനങ്ങളുടെ കാര്യക്ഷമതയും ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി.പി. കൃഷ്ണന്‍കുട്ടി പറഞ്ഞു.

തിരക്കേറിയ നഗരങ്ങളിലെ കെട്ടിടങ്ങളിലുണ്ടാവുന്ന അഗ്നിബാധയില്‍നിന്ന് രക്ഷപ്പെടുന്നതിനെക്കുറിച്ച്‌ ജനങ്ങളെ ബോധവത്കരിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ മോക്ഡ്രില്‍ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. കെട്ടിടത്തിലെ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസിനുമുകളില്‍ അഗ്നിബാധയുണ്ടായാല്‍ എങ്ങനെ തീയണയ്ക്കുമെന്നതായിരുന്നു മോക്ഡ്രില്‍.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മോക് ഡ്രില്ലിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ കളക്ടര്‍ യു.വി. ജോസ്, പോലീസ്, ആരോഗ്യവിഭാഗം, കെ.എസ്.ഇ.ബി., റവന്യൂ വിഭാഗം, മോട്ടോര്‍വാഹനവകുപ്പ്, കോര്‍പ്പറേഷന്‍ ജീവനക്കാര്‍, പ്രീ-റിക്രൂട്ട്മെന്റ് ട്രെയിനിങ് സെന്ററിലെ അംഗങ്ങള്‍, കമ്യൂണിറ്റി റെസ്ക്യൂ അംഗങ്ങള്‍, സ്വകാര്യ ആശുപത്രി എന്നിവര്‍ പങ്കാളികളായി.

Advertisements

തഹസില്‍ദാര്‍മാരായ ഇ. അനിതകുമാരി, സുബ്രഹ്മണ്യന്‍, ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ കെ.പി. ബാബുരാജ്, ഹസാര്‍ഡ് അനലിസ്റ്റ് പി. അശ്വതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ബോധവത്കരണ ലഘുലേഖകളുടെ വിതരണം കളക്ടര്‍ ഉദ്ഘാടനംചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *