KOYILANDY DIARY

The Perfect News Portal

താമസ സ്ഥലം കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പന: രണ്ടു പേര്‍ അറസ്റ്റില്‍

നാദാപുരം: താമസ സ്ഥലം കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പന നടത്തുകയായിരുന്ന രണ്ടു ഇതര സംസ്ഥാന തൊഴിലാളികളെ നാദാപുരം പൊലീസ് അറസ്റ്റു ചെയ്തു. പശ്ചിമ ബംഗാളിലെ ദുബിനഗഡി ജില്ലയില്‍ നകാഷിപാറ നദിയ സ്വദേശി യാസിന്‍ (20), മൂര്‍ഷിദാബാദ് പാനിപ്പിയ പൈകുമാരി ഡങ്കന്‍ സ്വദേശി റുബിന്‍ ഷെയ്ക്ക് (20) എന്നിവരെയാണ് നാദാപുരം എസ്.ഐ. എന്‍.പ്രജീഷും സംഘവും അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്നും നാദാപുരം ഭാഗങ്ങളില്‍ വില്‍പനക്കായി കൊണ്ട് പോവുകയായിരുന്ന നാനൂറ് ഗ്രാം കഞ്ചാവും പിടി കൂടി. കല്ലാച്ചി വാണിമേല്‍ റോഡിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലം കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ പൊലീസ് ഇവിടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി വാണിമേല്‍ റോഡിലെ പഴയ കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പരിസരത്തെ കടവരാന്തയില്‍ നില്‍ക്കുകയായിരുന്ന ഇവര്‍ കുടുങ്ങിയത്.

ഇവരുടെ കൈവശമുണ്ടായിരുന്ന പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച്‌ വെച്ച നിലയിലായിരുന്നു കഞ്ചാവ്. നാട്ടില്‍ നിന്ന് വരുമ്ബോള്‍ കൊണ്ടു വന്നതാണെന്നാണ് റുബിന്‍ ഷെയ്ക്ക് പൊലീസിന് മൊഴി നല്‍കിയത്. വിവധ ഇടങ്ങളില്‍ വില്‍പന നടത്തിയതിന് ശേഷം ബാക്കി വന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്നാണ് പൊലീസ് നിഗമനം.

Advertisements

Leave a Reply

Your email address will not be published. Required fields are marked *