KOYILANDY DIARY

The Perfect News Portal

സ്വാതന്ത്ര്യ സമരത്തില്‍ മലബാറിലെ ശ്രദ്ധേയമായ സംഭവമായിരുന്നു കീഴരിയൂര്‍ ബോംബ് നിര്‍മ്മാണം: ഉമ്മന്‍ ചാണ്ടി

കീഴരിയൂര്‍: സ്വാതന്ത്ര്യ സമരത്തില്‍ മലബാറിലെ ശ്രദ്ധേയമായ സംഭവമായിരുന്നു കീഴരിയൂര്‍ ബോംബ് നിര്‍മ്മാണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കീഴരിയൂര്‍ ബോംബ് കേസ് പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷുകാരോടുള്ള അമര്‍ഷം പ്രകടിപ്പിക്കാന്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചെയ്ത സാഹസിക സംഭവമായിരുന്നു ഇത്. കേരളത്തിലെ പ്രത്യേകിച്ച്‌ മലബാറിലെ നിരവധി കേന്ദ്രങ്ങളില്‍ കീഴരിയൂരില്‍ നിര്‍മ്മിച്ച ബോംബുകള്‍ പൊട്ടുകയുണ്ടായി. നാം ശ്രദ്ധിക്കേണ്ട കാര്യം അന്ന് ബോബുകള്‍ പൊട്ടിയപ്പോള്‍ ആര്‍ക്കും ആളപായമുണ്ടായില്ല എന്നതാണ്. ഒരാള്‍ പോലും മരിച്ചില്ല. സ്വാതന്ത്ര്യ സമരകാലത്തെ മനുഷ്യസ്നേഹം കീഴരിയൂര്‍ ബോംബ് കേസില്‍ പ്രകടമായിരുന്നെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് ടി.സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. കെ.എം.ഷാജി എംഎല്‍എ, ജയ ഹിന്ദ് ടി.വി.എംഡി കെ.പി മോഹനന്‍, പ്ലാറ്റിനം ജൂബിലി പ്രോഗ്രാം കണ്‍വീനര്‍ ഇടത്തില്‍ രാമചന്ദ്രന്‍ , ജൂബിലി കമ്മിറ്റി ചെയര്‍മാന്‍ കെ.പ്രവീണ്‍ കുമാര്‍, മുന്‍ മന്ത്രി പി. ശങ്കരന്‍, കെപിസി സി ജനറല്‍ സെക്രട്ടറിമാരായ എന്‍.സുബ്രമണ്യന്‍, പി.എം.സുരേഷ് ബാബു, മുന്‍ ഡി സി സി പ്രസിസ്റ് കെ.സി.അബു, യു.രാജീവന്‍, ഡി സി സി ജനറല്‍ക്രട്ടറിമാരായ രാജേഷ് കീഴരിയൂര്‍ ,ഇ.അശോകന്‍, കെ.പി.വേണുഗോപാല്‍, കെ.കെ.ദാസന്‍ എന്നിവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *