KOYILANDY DIARY

The Perfect News Portal

ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി

കൊയിലാണ്ടി: ബി.പി. കെ.പി. –  സുഭിക്ഷം സുരക്ഷിതം പദ്ധതിയിൽ ഉൾപ്പെടുത്തി മൂടാടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ജവാൻ കർഷക ഗ്രൂപ്പ് ആരംഭിച്ച ജൈവ പച്ചക്കറി കൃഷി വിളവെടുപ്പിൻ്റെ ഉദ്ഘാടനം  കൊയിലാണ്ടി എം.എൽ. എ കാനത്തിൽ ജമീല നിർവ്വഹിച്ചു.  പയർ, വെണ്ട എന്നീ വിളകളാണ് ഇപ്പോൾ വിളവെടുപ്പിന് പാകമായത്. വഴുതിന, പച്ചമുളക് എന്നിവയും പാകമായി വരുന്നു.

വിളവെടുക്കുന്ന പച്ചക്കറികൾ കൃഷിയിടത്തിൽ വെച്ചു തന്നെ വിപണനവും നടക്കുന്നു. കൃഷി വകുപ്പിൻ്റെ ഓണ വിപണിയിലേക്കും പച്ചക്കറികൾ നൽകും. ഈ പദ്ധതിയിൽ മഴക്കാല പച്ചക്കറി കൃഷി ആരംഭിച്ച മറ്റു ഗ്രൂപ്പുകളിലും  ഓണ വിപണിയിലേക്കായി വിളവെടുപ്പ് നടക്കും. ആഗസ്റ്റ് 17 മുതൽ 4 ദിവസങ്ങളിലായാണ് കൃഷി വകുപ്പിൻ്റെ ഓണ വിപണി സംഘടിപ്പിക്കുക.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  സി.കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ജീവാനന്ദൻ മാസ്റ്റർ, വാർഡ് മെമ്പർ ഏ .വി.ഉസ്ന, ജവാൻ കർഷക ഗ്രൂപ്പ് അംഗം  കെ.കെ.ശ്രീധരൻ, കൃഷി ഓഫീസർ കെ.വി.നൗഷാദ്, ജവാൻ കർഷക ഗ്രൂപ്പ് കൺവീനർ  സത്യൻ ആമ്പിച്ചിക്കാട്ടിൽ എന്നിവർ സംസാരിച്ചു. ജവാൻ ഗ്രൂപ്പ് അംഗങ്ങളും, കർഷകരും, പ്രദേശവാസികളും  കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചടങ്ങിൽ പങ്കെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *