KOYILANDY DIARY.COM

The Perfect News Portal

ജയില്‍ ഉദ്യോഗസ്ഥനെതിരായ പരാതി അന്വേഷിക്കണം:കെ.കെ. ലതിക

കോഴിക്കോട്: ജില്ലാ ജയില്‍ ഉദ്യോഗസ്ഥനെതിരെ വനിതാ ഉദ്യോഗസ്ഥ മേലധികാരികള്‍ക്ക് പരാതിനല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യം അന്വേഷിക്കണമെന്ന് കെ.കെ. ലതിക എം.എല്‍.എ. ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടും ജയില്‍ ഡി.ഐ.ജി.യുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കുനേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ തടയാനുള്ള സുപ്രീംകോടതി നിര്‍ദേശം കാറ്റില്‍പ്പറത്തുകയാണ്. ഇക്കാര്യം സ്ത്രീകളുടെയും കുട്ടികളുടെയും നിയമസഭാ കമ്മിറ്റി മുമ്പാകെ ഉന്നയിക്കും. സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും കെ.കെ. ലതിക എം.എല്‍.എ. അറിയിച്ചു.

Share news