KOYILANDY DIARY

The Perfect News Portal

മിറേയ ലാലഗു റോസെ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കി

ബേയ്ജിംഗ്: ലോകസുന്ദരിപ്പട്ടം മിറേയ ലാലഗു റോസെ (സ്പെയിന്‍) കരസ്ഥമാക്കി.  ചൈനയില്‍ നടന്ന മത്സരത്തിലാണ് മിസ് സ്പെയിന്‍ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയത്. 114 സുന്ദരികളെ മറികടന്നാണ് മിറേയ ലാലഗു റോസെയുടെ നേട്ടം. കഴിഞ്ഞ വര്‍ഷം ലോകസുന്ദരി പട്ടം കരസ്ഥമാക്കിയ ദക്ഷിണാഫ്രിക്കയുടെ ജോളിന്‍ സ്ട്രോസ് മിറേയയാണ് ഇത്തവണത്തെ സുന്ദരിക്ക് കിരീടമണിയിച്ചത്. മത്സരത്തില്‍ ആദ് റണ്ണറപ്പായി റഷ്യയുടെ മിസ് സോഫിയായെ തിരഞ്ഞെടുത്തു. ഇന്തോനേഷ്യയുടെ മരിയ ഹാര്‍ഫാന്റിയാണ് രണ്ടാം റണ്ണറപ്പായി തിരഞ്ഞെടുത്തത്. ഇന്ത്യയുടെ സുന്ദരിയായ അതിഥി ആര്യയ്ക്ക് അവസാന 20 റൗണ്ടില്‍ പോലും ഇടം നേടാനാവാതെ പുറത്താവേണ്ടി വന്നു.