ചിത്രരചന മത്സരം സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: ഇരിങ്ങത്ത് അജീഷ് കൊടക്കാട് പഠനകേന്ദ്രം സംഘടിപ്പിച്ച എല്‍.പി., യു.പി., ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ജില്ലാതല ചിത്രരചന മത്സരം പ്രശസ്തചിത്രകാരി പി.കെ. മജിനി ഉദ്ഘാടനം ചെയ്തു. കെ.വി. വിനീതന് അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.പി. അജിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുനില്‍ ഓടയില്‍, വി.ഐ. ഹംസ, ഇ.കെ. ബാലകൃഷ്ണന്, കെ. രാമചന്ദ്രന്, എ.സി. മധു എന്നിവര്‍ സംസാരിച്ചു. വി. മനോഹരന് സ്വാഗതവും ഇ. ലതീഷ് നന്ദിയും പറഞ്ഞു.
