ഗപ്പി മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭയുടെ 40ാം വാർഡ് ആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ കൊതുക് നശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗപ്പി മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു. കൗണ്‍സിലര്‍ കെ. വിജയന്‍ ഉദ്ഘാടനംചെയ്തു. കൂത്താടികളെ തിന്നുന്ന ഗപ്പിമത്സ്യത്തെ ആഴംകുറഞ്ഞ കിണറുകളിലും ജലസംഭരണികളിലും ഇടാം. താലൂക്കാശുപത്രി ജെ.എച്ച്.ഐ. സുനില്‍ പള്ളിക്കര, ആലിസ് ഉമ്മന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
