KOYILANDY DIARY.COM

The Perfect News Portal

കൗൺസിലർക്കെതിരെ സമരം കടുപ്പിച്ച് എൽ.ഡി.എഫ്.

കൊയിലാണ്ടി: വാക്സിൻ വിതരണത്തിൽ സ്വജനപക്ഷപാതം കാട്ടിയ നഗരസഭ 42-ാം വാർഡിലെ ലീഗ് കൗൺസിലറുടെ നടപടിയിൽ പ്രതിഷേധിച്ച് ഇടത് മുന്നണിയുടെ നേതൃത്വത്തിൽ കെ.എം. നജീബിൻ്റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കി. തന്റെ വാർഡിൽ അനുവദിച്ച വാകിസിൻ മുസ്ലിംലീഗ് പ്രവർത്തകർക്കും, കുടുംബക്കാർക്കും മാത്രമേ നൽകൂ എന്നും എന്നെ ജയിപ്പിച്ചത് ലീഗാണ് എന്നും ബാക്കി വരുന്ന വാക്സിൻ തൊട്ടടുത്ത വാർഡുകളിലെ ലീഗ് കാർക്ക് മാത്രമേ നൽകൂ എന്ന് അദ്ധേഹം നവ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ എൽഡിഎഫ് തീരുമാനിച്ചത്.

തികഞ്ഞ സത്യപ്രതിജ്ഞാ ലംഘനമാണ് ഇവിടെ നടന്നിട്ടുള്ളതെന്നും രാജിയല്ലാതെ മറ്റ്മാർഗ്ഗമില്ലെന്നും വ്യക്തമാക്കി കൗൺസിലറുടെ വീട്ടുപടിക്കൽ എൽ.ഡി.എഫ്. സത്യഗ്രഹം സംഘടിപ്പിച്ചു. സമരം സിപിഐ(എം) ഏരിയാ സെക്രട്ടരി കെ. കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ദുരിതകാലത്ത് ജനങ്ങൾക്ക് ഓപ്പം നിൽക്കാതെ പക്ഷപാതപരമായി പെരുമാറിയ കൗൺസിലർ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് അദ്ധേഹം പറഞ്ഞു. സിപിഐ നേതാവ് പി.കെ. വിശ്വനാഥൻ അദ്ധ്യക്ഷതവഹിച്ചു. ടി.കെ. ചന്ദ്രൻ, എൻ. കെ. ഭാസ്ക്കരൻ, എം. പത്മനാഭൻ, സി.കെ. ഹമീദ്, എന്നിവർ സംസാരിച്ചു.

പ്രദേശത്ത് മാറ്റ് കേന്ദ്രങ്ങളിലും സമരം സംഘടിപ്പിച്ചു. സമരങ്ങൾ ടി.കെ. ചന്ദ്രൻ, എം. പത്മനാഭൻ, എസ്. സുനിൽ മോഹൻ, കെ. ചിന്നൻ നായർ, പി.പി. രാജീവൻ, സി.കെ. ഹമീദ്, പി.കെ. ഷൈജു എന്നിവർ ഉദ്ഘാടനം ചെയ്തു. വരും നാളുകളിൽ സമരം ശക്തമാക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലും ശക്തമായ സമരം സംഘടിപ്പിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *