KOYILANDY DIARY

The Perfect News Portal

കൗമാരക്കാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ രണ്ടു പേര്‍ പിടിയില്‍

കോഴിക്കോട്: കൗമാരക്കാരനായ വിദ്യാര്‍ത്ഥിയെ വര്‍ഷങ്ങളായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ രണ്ടു പേര്‍ പിടിയില്‍. ഫാറൂഖ് കോളേജിന് സമീപം കച്ചവടം നടത്തിവരുന്ന കടിയാലത്ത് മൂസക്കോയ (60), സുഹൃത്തും നാട്ടുകാരനുമായ അന്തിക്കാടന്‍കുഴി റഹിം (54) എന്നിവരെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ക്കെതിരെ പോക്​സോ പ്രകാരം കേസെടുത്തു. ഫാറൂഖ് കോളേജ് എച്ച്‌.എസ്. എസിലെ വിദ്യാര്‍ത്ഥിയെയാണ് ഇവര്‍ വര്‍ഷങ്ങളായി പീഡനത്തിനു ഇരയാക്കിയത്. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയിലാണ് ഇരുവരെയും പിടികൂടിയത്. ചെറുവണ്ണൂര്‍​ സി.ഐ കെ.കെ വിനോദന്റെയും ഫറോക്ക് എസ്.ഐ എ.രമേഷ് കുമാറിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടിയത്.

ഒന്നാംപ്രതി മൂസക്കോയ വിദ്യാര്‍ത്ഥിയെ നാലാം ക്ലാസ് മുതല്‍ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കികൊണ്ടിരിക്കുകയായിരുന്നു. പ്രവാസിയായിരുന്ന റഹീം കഴിഞ്ഞ ഒരു വര്‍ഷം മുമ്പാ
ണ് മൂസക്കോയയോടൊപ്പം വിദ്യാര്‍ത്ഥിയെ പീഡനത്തിനിരയാക്കിത്തുടങ്ങിയത്. പ്രതികള്‍ ഇരുവരും സ്വന്തം വീട്ടിലും വ്യാപാര സ്ഥാപനത്തിലുമായി മറ്റും കൊണ്ടുപോയി വിദ്യാര്‍ത്ഥിയെ ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ട്.
രണ്ടാം പ്രതി റഹിം വിദ്യാര്‍ത്ഥിയെ സൗഹൃദം നടിച്ച്‌ അടിവാരത്തുള്ള പണിതീരാത്ത വീട്ടില്‍ കൊണ്ടുപോയും പീഡിപ്പിച്ചിരുന്നതായി പൊലീസിനോട് സമ്മതിച്ചു. രണ്ടുപേരുടെയും നിരന്തര ലൈംഗിക വൈകൃതങ്ങള്‍ക്ക് പല തവണ വിധേയനായ വിദ്യാര്‍ത്ഥി മാനസക ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതികളെ ഇന്ന് കോടതിക്ക് മുമ്പാകെ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *