KOYILANDY DIARY

The Perfect News Portal

ജനവാസ മേഖലയില്‍ കക്കൂസ് മാലിന്യം തള്ളി

കൂടരഞ്ഞി: ജനവാസ മേഖലയില്‍ കക്കൂസ് മാലിന്യം തള്ളി. കൂടരഞ്ഞി പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ കൂടരഞ്ഞി – തോനൂര്‍ കണ്ടി- തിരുവമ്പാടി റോഡരികില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പി
ലാണ് മണ്ണ് മാന്തി യന്ത്രമുപയോഗിച്ച്‌ വലിയ കുഴിയെടുത്ത് കുടരഞ്ഞി അങ്ങാടിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ കക്കൂസ് മാലിന്യം ഒന്നാകെ കൊണ്ടുവന്ന് തള്ളിയത്.

വ്യാഴാഴ്ച രാത്രിയിലാണ് ഇരുട്ടിനെ മറയാക്കി ഈ കൃത്യം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. പരിസരവാസികളും യാത്രക്കാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ പൊലീസും ആരോഗ്യ വകുപ്പധികൃതരും ഇടപെട്ടു. പ്രതിഷേധം ഒതുക്കാന്‍ മാലിന്യം അവിടെത്തന്നെ മണ്ണിട്ടുമൂടാന്‍ തുനിഞ്ഞങ്കിലും ജനങ്ങള്‍ എതിര്‍ത്തു.

 മാലിന്യം ഇവിടെ നിന്നു നീക്കം ചെയ്യണമെന്ന നിലപാടിലാണ് നാട്ടുകാര്‍. ഈ ദ്രോഹനടപടിക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.പ്രസിഡന്റ് മനു മരഞ്ചാട്ടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നാസര്‍ കൂടരഞ്ഞി, വിമല്‍ , ഫിബിന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *